നിതീഷ് കുമാറിന് മുന്നിൽ എൻഡിഎയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് അമിത് ഷാ

Published : Feb 25, 2023, 03:58 PM IST
നിതീഷ് കുമാറിന് മുന്നിൽ എൻഡിഎയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് അമിത് ഷാ

Synopsis

'തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കുമെന്ന് നിതീഷ് ഉറപ്പ് നൽകിയിട്ടുണ്ട്, ഇനി എന്നാണ് ബിഹാറിൽ വീണ്ടും ജംഗിൾ രാജ് കൊണ്ടുവരികയെന്ന് മാത്രം അറിഞ്ഞാൽ മതി'

ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അമിത്ഷാ. നിതീഷ് കുമാറിന് മുന്നിൽ എൻഡിഎയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് വെസ്റ്റ് ചെംപാരനിൽ നടത്തിയ റാലിയിൽ  അമിത് ഷാ പറഞ്ഞു. വർഷങ്ങളായി നിതീഷ് കുമാർ ആയാറാം ഗായാറാം കളിക്കുകയാണ്. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കുമെന്ന് നിതീഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇനി എന്നാണ് ബിഹാറിൽ വീണ്ടും ജംഗിൾ രാജ് കൊണ്ടുവരികയെന്ന് മാത്രം അറിഞ്ഞാൽ മതി. ആർജെഡി - ജെഡിയു അവിശുദ്ദ സഖ്യം എണ്ണയും വെള്ളവുംപോലെ ഒരിക്കലും തമ്മിൽ ചേരാത്തതാണെന്നും ഷാ പറഞ്ഞു. 

Read More : 'കേന്ദ്രത്തിന്റെ ഡിഎൻഎ പാവപ്പെട്ടവർക്കെതിര്'; ബിജെപിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം