ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചിലവാക്കിയത് 1264 കോടി

By Web TeamFirst Published Jan 16, 2020, 4:22 PM IST
Highlights

അതേ സമയം രേഖകള്‍ പ്രകാരം കോണ്‍ഗ്രസിന്‍റെ പ്രചാരണ ചിലവും കൂടിയിട്ടുണ്ട് 2014ല്‍ 516 കോടി പ്രചാരണത്തിന് ചിലവായ കോണ്‍ഗ്രസിന് 2019 ല്‍ എത്തുമ്പോള്‍ അത് 820 കോടിയാണ്.

ദില്ലി: കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനും ബിജെപി പ്രചാരണത്തിന് ചിലവഴിച്ച തുക 1264 കോടി. ഇത് 2014 ലെ തെരഞ്ഞെടുപ്പിന് ചിവവഴിച്ചതിനേക്കാള്‍ 77 ശതമാനം കൂടുതലാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നത്. 2014 തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു. 

Read More: എന്താണ് ടുക്ഡേ ടുക്ഡേ ഗാങ്ങ്? ആരാണ് അംഗങ്ങള്‍? മറുപടി നല്‍കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയ ചിലവ് കണക്കില്‍ 1078 കോടി ചിലവാക്കിയത് പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും, 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യ ചിലവും, 46 ലക്ഷം പ്രചാരണ സാമഗ്രികള്‍ക്കും, 9.91 കോടി പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിനും, 2.52 കോടി മറ്റ് ചിലവുകളും വന്നു എന്നാണ് പറയുന്നത്. അതേ സമയം രേഖകള്‍ പ്രകാരം കോണ്‍ഗ്രസിന്‍റെ പ്രചാരണ ചിലവും കൂടിയിട്ടുണ്ട് 2014ല്‍ 516 കോടി പ്രചാരണത്തിന് ചിലവായ കോണ്‍ഗ്രസിന് 2019 ല്‍ എത്തുമ്പോള്‍ അത് 820 കോടിയാണ്.

ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് 755 കോടിയാണ് ബി.ജെ.പി ചെലവാക്കിയത്. ഇതില്‍ 175.68 കോടി താര പ്രചാരണങ്ങള്‍ക്കും 325 കോടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും 25.40 കോടി പോസ്റ്റര്‍, കട്ടൗട്ട്, ബാനറുകള്‍ പോലെയുള്ള പ്രചാരണ സാധനങ്ങള്‍ക്കും 15.91 കോടി പൊതുയോഗങ്ങള്‍ക്കും 212.72 കോടി മറ്റിനങ്ങളിലു'മാണ് ചെലവാക്കിയിരിക്കുന്നത്.

Read More: ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവും; ഭൂപിന്ദര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്‍റാവും

2018-19 വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം 2410 കോടിയാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ 1450 കോടി ഇലക്ടറല്‍ ബോണ്ട് വഴി മാത്രം ലഭിച്ചതാണ്. 2017-18 വര്‍ഷത്തെ 1,027 കോടിയില്‍ നിന്ന് 134% വര്‍ധനവ്. 210 കോടിയായിരുന്നു ഇക്കാലത്തെ ഇലക്ടറല്‍ ബോണ്ട്. 2017-18 വര്‍ഷത്തില്‍ മൊത്തം ചെലവായി ബി.ജെ.പി കാണിച്ചിരിക്കുന്നത് 758 കോടിയാണ്. 2018-19 വര്‍ഷത്തില്‍ ഇത് 32% വര്‍ധിച്ച് 1005 കോടിയായി.

click me!