
പനാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം. ഏഴ് തദ്ദേശീയ സീറ്റുകളിലേക്കായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വന്‍വിജയത്തിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്തുകളിലെ നേട്ടം. പനജി കോര്‍പ്പറേഷനടക്കം ബിജെപി നേടി. സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപിയുടെ മിന്നുന്ന നേട്ടം. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍ നടന്നത്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്.
തെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളില്‍ ആറെണ്ണവും ബിജെപി നേടി. എന്‍ജിഒ കളും രാഷ്ട്രീയ പാര്‍ട്ടികളും ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ജനങ്ങള്‍ക്ക് ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളില്‍ വിശ്വാസമുണ്ടെന്നാണ് തെരഞ്ഞെടുപ്പില്‍ വ്യക്തമായതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ബിജെപി നേടുമെന്നും പ്രമോദ് സാവന്ത് വിശദമാക്കി. പനാജിക്ക് പുറമേ വാല്‍പൊയ്, ബിച്ചോലിം, പെര്‍നേം, കകുര്‍ച്ചോരേം കക്കോരയും ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ തൂത്തുവാരി.
105 വാര്‍ഡുകളില്‍ 85 വാര്‍ഡുകളും ബിജെപിയെ പിന്തുണച്ചു. ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കണ്‍കോലിം മുന്‍സിപ്പാലിറ്റി കോണ്‍ഗ്രസ് നേടിയതിന്‍റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് ഷെട് തനാവാഡേ പ്രതികരിച്ചു. അഞ്ച് മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഇനിയും നടന്നിട്ടില്ല. റിസര്‍വ്വേഷന്‍ വാര്‍ഡുകളില്‍ നടന്ന ക്രമക്കേടിനെ തുടര്‍ന്ന് ഇവിടുത്തെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി തടഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam