നിതീഷ് കുമാറിന് വന്‍ തിരിച്ചടി; ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്ത് ബിജെപി

By Web TeamFirst Published Dec 8, 2022, 2:55 PM IST
Highlights

നേരത്തെ ബിജെപി-ജെഡിയു സഖ്യമായിരുന്നു ബിഹാറില്‍ ഭരിച്ചത്. എന്നാല്‍, ജെഡിയു സഖ്യം വിട്ട് ആര്‍ജെഡ‍ിയുമായി ചേര്‍ന്ന് ഭരണം തുടര്‍ന്നു. 

പട്ന: ബിഹാറിലെ കുർഹാനി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് സീറ്റ് പിടിച്ചെടുത്ത് ബിജെപി.  ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്തയാണ് ജെഡിയു സ്ഥാനാര്‍ഥി മനോജ് സിംഗ് കുശ്വാഹയെ 3,645 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. കടുത്ത പോരാട്ടത്തില്‍ ഗുപ്ത 76,648 വോട്ടുകൾ നേടിയപ്പോൾ കുശ്വാഹ 73,016 വോട്ടുകൾ നേടി. ആർജെഡി എംഎൽഎ അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹാഗത്ബന്ധന്‍റെ ഘടകകക്ഷിയാണ് ആർജെഡി. നേരത്തെ ബിജെപി-ജെഡിയു സഖ്യമായിരുന്നു ബിഹാറില്‍ ഭരിച്ചത്. എന്നാല്‍, ജെഡിയു സഖ്യം വിട്ട് ആര്‍ജെഡ‍ിയുമായി ചേര്‍ന്ന് ഭരണം തുടര്‍ന്നു. 

click me!