ഭൂരിപക്ഷം 70,000; മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി

Published : Feb 08, 2025, 07:42 PM IST
 ഭൂരിപക്ഷം 70,000; മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി

Synopsis

അയോധ്യ ലോക്സഭ സീറ്റിലേറ്റ പരാജയത്തിന് ശേഷം മിൽകിപൂരിലെ വിജയം ബിജെപിക്ക് വൻ ആശ്വാസമായി. 

ദില്ലി : ഉത്തർപ്രദേശിലെ മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. 70,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ സമാജ് വാദി പാർട്ടിയുടെ അജിത് പ്രസാദിനെ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പസ്വാൻ പരാജയപ്പെടുത്തി. അയോധ്യ ലോക്സഭ സീറ്റിലേറ്റ പരാജയത്തിനു ശേഷം മിൽകിപൂരിലെ വിജയം ബിജെപിക്ക് വൻ ആശ്വാസമായി. 

അയോധ്യയിൽ വിജയിച്ച ശേഷം എസ്പി നേതാവ് അവധേഷ് പ്രസാദ് ഒഴിഞ്ഞ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അവേഷ് പ്രസാദ് മകൻ അജിത് പ്രസാദിനെയാണ് മിൽക്കിപൂരിൽ സ്ഥാനാർത്ഥിയാക്കിയത്. പാർലമെൻറിൽ അടക്കം ഇന്ത്യസഖ്യ വിജയത്തിൻറെ പ്രതീകമായി അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ചേർന്ന് വിശേഷിപ്പിച്ച അവധേഷ് പ്രസാദിൻറെ സിറ്റിലെ ഈ വിജയം യോഗി ആദിത്യനാഥിന് കരുത്തായി.  

 

 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു