ദീപാവലിക്കും അവധിയില്ലാതെ ബിജെപിയുടെ പദയാത്ര, രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷായും യോ​ഗിയും

Published : Nov 05, 2026, 07:29 PM IST
amit shah hyderabad

Synopsis

പ്രതിപക്ഷ പ്രക്ഷോഭങ്ങൾക്ക് മറുപടിയായി ദീപാവലി ദിനത്തിലും ബിജെപി പദയാത്രകൾ സജീവമാക്കി. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംവാദത്തിന് അമിത് ഷാ വെല്ലുവിളിച്ചു. ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ബിജെപി നേതാക്കൾ പദയാത്ര നടത്തിയത്.

ദില്ലി: പ്രതിപക്ഷത്തിന്റെ എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മറുപടിയായുള്ള പദയാത്രകൾ സജീവമാക്കി ബിജെപി. ഇന്ന് നാല് സംസ്ഥാനങ്ങളിൽ നേതാക്കൾ പദയാത്രകൾ നടത്തി. രാഹുൽ ​ഗാന്ധി നയിക്കുന്നിടത്തോളം കോൺ​ഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയിൽ ആഞ്ഞടിച്ചു. പാർലമെൻന്റിനുള്ളിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവർത്തിച്ചു.

ഉത്തർ പ്രദേശിലെ ​ഗാസിയാബാദിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും, ഹരിയാനയിലെ കർണാലിൽ അമിത് ഷായും, തെലങ്കാനയിലെ കരീംന​ഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും, രാജസ്ഥാനിലെ ജയ്പൂരിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമാണ് ഇന്ന് പദയാത്രകൾ നയിച്ചത്. അധ്യാപകൻ മാർക്കിട്ടതിന്റെ കുഴപ്പം കാരണമാണ് പരീക്ഷ തോറ്റതെന്ന് കുട്ടി പറയും പോലെയാണ് രാഹുൽ ​ഗാന്ധിയുടെ വാദമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പരിഹസിച്ചു. ‌

ഹരിയാന കർണാലിലെ പദയാത്രയിലാണ് രാഹുലിനെ അമിത് ഷാ വീണ്ടും പാർലമെന്റിൽ സംവാദത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രിക്ക് ഒരു കത്ത് നൽകിയാൽ ഉടൻ പ്രത്യേക സമ്മേളനം വിളിക്കാമന്നും. വോട്ട് സംരക്ഷിക്കാനല്ല നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ റാലിയെന്നും അമിത് ഷാ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പടുത്ത ഉത്തർ പ്രദേശിൽ മൂന്ന് ദിവസത്തിനിടെ ഇന്ന് ആറാമത്തെ പദയാത്രയാണ് നടന്നത്. കോൺഗ്രസിൻറെ പ്രചാരണത്തെ നേരിടാതിരിക്കുന്നത് ജനങ്ങൾക്കിടയിൽ സംശയങ്ങൾക്കിടയാക്കുന്നു എന്ന പാർട്ടിയിലെ വിലയിരുത്തലിൻറെ ഭാഗമായി കൂടിയാണ് ബിജെപി നീക്കം. പ്രതിപക്ഷം ദീപാവലി പ്രമാണിച്ച് പ്രതിഷേധത്തിന് അവധി നൽകിയെങ്കിലും ബിജെപി പദയാത്രകൾ തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് യുപിയിൽ തുടക്കമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറസ്റ്റ് അല്ല, കസ്റ്റഡി സമയം മുതൽ 24 മണിക്കൂർ; അറസ്റ്റിലായ ആളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കേണ്ട സമയപരിധിയിൽ സുപ്രീംകോടതി
'പാർലമെന്റിൽ വന്ന് സംസാരിക്കൂ, നമുക്ക് നേർക്കുനേർ നിൽക്കാം'; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ