പഞ്ചാബിൽ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; 17 പേര്‍ മരിച്ചു

Published : Sep 04, 2019, 05:38 PM ISTUpdated : Sep 04, 2019, 06:16 PM IST
പഞ്ചാബിൽ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; 17 പേര്‍ മരിച്ചു

Synopsis

പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് അപകടം നടന്നത്. പടക്ക നിര്‍മാണശാലയ്ക്കുള്ളില്‍ 50 ലധികം പേർ കുടുങ്ങിക്കിടക്കുന്നു.

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 17 മരിച്ചു. സ്‌ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ 50 ലധികം ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ഗുര്‍ദാസ്പൂരിലെ ബട്ടാല പ്രദേശത്തെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 

ഉള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. വലിയ പൊട്ടിത്തെറിയാണ് പടക്കനിർമ്മാണശാലയിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. പരിക്ക് പറ്റിയവരെ ഗുരുദാസ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അദാനി നൽകിയ മാനനഷ്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ
ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ