
ചെന്നൈ: തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും എന്നാൽ അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam