മുസ്ലിം വോട്ടുകൾ നീക്കം ചെയ്യാൻ സമ്മർദ്ദം; ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെര. കമ്മീഷൻ്റെ അന്വേഷണം, സംഭവം രാജസ്ഥാനിൽ

Published : Jan 16, 2026, 09:52 AM IST
election commission

Synopsis

കരട് പട്ടികയിൽ നിന്ന് 470 മുസ്ലിം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ബിഎൽഒയുടെ ആത്മഹത്യ ഭീഷണി.

ദില്ലി: രാജസ്ഥാനിലെ ഹവാമഹൽ മണ്ഡലത്തിൽ ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്വേഷണം. കിർത്തികുമാർ എന്ന ബിഎൽഒയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കരട് പട്ടികയിൽ നിന്ന് 470 മുസ്ലിം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ബിഎൽഒയുടെ ആത്മഹത്യ ഭീഷണി. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 974 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബിജെപി ജയിച്ചത്. അതേസമയം, ബംഗാളിൽ ഒരു ബിഎൽഒ കൂടി ആത്മമഹത്യ ചെയ്തു. എസ്ഐആർ നടപടി തുടങ്ങിയ ശേഷമുള്ള ഒൻപതാമത്തെ ആത്മഹത്യയാണിത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യ പട്ടിക തയ്യാർ, ആളുകളോട് തയ്യാറായി നിൽക്കാൻ ഇന്ത്യൻ എംബസി,വിദ്യാർത്ഥികളോടും ഇറാനിൽ നിന്നും മടങ്ങാൻ നിർദ്ദേശം
ബിജെപി സഖ്യം തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷൻ ആര് ഭരിക്കും? ഇന്ന് വോട്ടെണ്ണൽ