ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം

Published : Dec 10, 2025, 03:03 PM IST
Goa Luthra brothers

Synopsis

ഗോവയിലെ അര്‍പ്പോറയിലുള്ള നിശാ ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചു. അപകടത്തിന് പിന്നാലെ തായ്‌ലാന്‍ഡിലേക്ക് കടന്നുകളഞ്ഞ ഉടമകളായ സഹോദരങ്ങൾക്കെതിരെ ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. 

പനാജി : 25 പേർ മരിച്ച തീപിടുത്തമുണ്ടായ ഗോവയിലെ നിശാ ക്ലബ്ബിന്റെ ഉടമകൾക്കായി ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി. സഹോദരങ്ങളായ സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് ലൂത്ര എന്നിവരാണ് അപകടം നടന്നയുടന്‍ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്. രക്ഷപ്പെടലിന് അവസരം നൽകിയ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് പനാജിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള അര്‍പ്പോറയിലെ ബിർച്ച് ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബില്‍ തീപിടുത്തമുണ്ടാകുന്നത്. ഗ്യാസ് സിലിണ്ടര്‍ പെട്ടിത്തെറിച്ചായിരുന്നു അപകടം. തീപടരുമ്പോള്‍ നിശാ ക്ലബിലെ ഡാൻസ് ബാറില്‍ മാത്രം 100 ലധികം ആളുകളുണ്ടായിരുന്നു. രക്ഷപെടാന്‍ ഓടിയവരില്‍ ചിലര്‍ അടക്കളയിലേക്ക് കയറിയതും പിന്നീട് പുറത്തിറങ്ങാന്‍ സാധിക്കാതെ കുടുങ്ങിയതുമാണ് മരണ നിരക്ക് കൂടാനിടയാക്കിയത്. മരിച്ചവരില്‍ നാലുവിനോദസഞ്ചാരികളും ബാക്കിയുള്ളവര്‍ നിശാ ക്ലബിലെ ജീവനക്കാരുമാണ്. 

ക്ലബിന് മതിയായ സുരക്ഷാ ക്രമീകരങ്ങളില്ലാത്തതാണ് അപകട കാരണമെന്ന പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗോവ സര്‍ക്കാർ സഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗയിലെ ലുണ്ടായ അഗ്നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിന് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകൾ ആളുകൾക്ക് പുറത്ത് കടക്കുന്നതിലും പ്രയാസം സൃഷ്ടിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ
മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്