വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പിൽ യുവതിയുടെ മൃതദേഹം; പട്‌ന പൊലീസ് അന്വേഷിക്കുന്നു

Published : May 12, 2025, 08:02 AM ISTUpdated : May 12, 2025, 08:03 AM IST
വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പിൽ യുവതിയുടെ മൃതദേഹം; പട്‌ന പൊലീസ് അന്വേഷിക്കുന്നു

Synopsis

ആരാണ് മരണപ്പെട്ടത് എന്ന് വ്യക്തമായിട്ടില്ല, കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറത്തുവരും

പട്‌ന: ബിഹാറിലെ പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പിൽ നിന്ന് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. മരണ കാരണം അന്വേഷിച്ച് വരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി മെയ് പത്തിന് രാത്രി ഏഴ് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഉടനടി പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും മൃതദേഹം പൈപ്പില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. ആരാണ് മരണപ്പെട്ടത് എന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ഡിഎസ്‌പി അനു കുമാരി പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നേക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി