കണ്ണൂരിലേക്കുള്ള വിമാനത്തിനകത്ത് വെള്ളപേപ്പറിൽ കുറിപ്പ്, ബോംബ് ഭീഷണി, വിമാനം ഐസൊലേഷൻ റൺവേയിൽ

Published : Jun 10, 2026, 04:52 PM ISTUpdated : Jun 10, 2026, 04:54 PM IST
Indigo

Synopsis

യാത്രക്കാർ പുറത്തിറങ്ങിത്തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

കണ്ണൂര്‍: മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിനകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങിത്തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.  

ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയിരുന്നു. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി ബെംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെയാണ് അപകടം നടന്നതെങ്കിലും ഇന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ ഇക്കാര്യം പുറത്തുവിട്ടത്. 

വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടിയെന്നോണം വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കുകയും ചെയ്തു. തുടർന്ന് എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി, 20 ന് ശേഷം അനിശ്ചിതകാല നിരാഹര സമരവും; 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിൻമാറില്ല'
തീരുമാനം പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭം; മുന്നറിയിപ്പുമായി കോൺ​ഗ്രസ്, ജാർഖണ്ഡിൽ കോൺ​ഗ്രസ് എതിർപ്പ് തള്ളി