പുസ്തകം വ്യക്തിപരമാണ്, രാഷ്ട്രീയമല്ല; ഓർമ്മക്കുറിപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിന് മറുപടിയുമായി സോണിയ ഗാന്ധി

Published : Nov 08, 2026, 06:41 PM IST
Sonia Gandhi Memoir

Synopsis

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരായി ആദ്യമെത്തിയ പെന്‍ഗ്വിന്‍ ബുക്സിന്‍റെ പിന്മാറ്റത്തിന്‍റെ കാരണം അവര്‍ വിശദമാക്കുന്നത്

ഡൽഹി: ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ അസ്വസ്ഥരായിരുന്ന പെൻഗ്വിൻ തിരുത്തലുകൾക്കായി നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന് ദി ഗാര്‍ഡിയനോട് സോണിയ വ്യക്തമാക്കി. അതേസമയം ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരായി ആദ്യമെത്തിയ പെന്‍ഗ്വിന്‍ ബുക്സിന്‍റെ പിന്മാറ്റത്തിന്‍റെ കാരണം അവര്‍ വിശദമാക്കുന്നത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും വിമർശിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വേണമെന്ന് പെന്‍ഗ്വിന്‍ നിരന്തരം ആവശ്യപ്പെട്ടെന്നാണ് സോണിയ പറയുന്നത്. ആ നിലപാട് തന്നെ അത്ഭുതപ്പെടുത്തകയും, നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ പെന്‍ഗ്വിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഇതോടെ അവര്‍ പിന്മാറുകയായിരുന്നുവെന്ന് സോണിയ വ്യക്തമാക്കി.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഓഗസ്റ്റില്‍ പിന്മാറിയിരുന്നു. പിന്നാലെയാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധകരായെത്തിയത്. കോണ്‍ഗ്രസിലെ കുടുംബാധിപത്യം ബിജെപി ആയുധമാക്കുമ്പോള്‍ ഗാന്ധി കുടുംബം പാർട്ടി തലപ്പത്ത് തുടരുന്നത് എന്തുകൊണ്ടാണെന്ന ദി ഗാർഡിയൻ്റെ ചോദ്യത്തിൽ നിന്ന് സോണിയ ഗാന്ധി ഒഴിഞ്ഞുമാറി. അക്കാര്യം പാർട്ടിയോട് ചോദിക്കൂ എന്നായിരുന്നു സോണിയയുടെ മറുപടി. അതേസമയം 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നത് ടെലിവിഷനിൽ കണ്ടപ്പോൾ താൻ കരഞ്ഞുെവെന്ന സോണിയ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് എത്തി. സോണിയയുടെ മുതലക്കണ്ണീര്‍ ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണെന്ന് ദില്ലി മന്ത്രി പര്‍വേഷ് വര്‍മ്മ ആരോപിച്ചു. അയോധ്യയിൽ ദീപോത്സവം പുതിയ റെക്കോര്‍ഡ് തീര്‍ക്കുമ്പോള്‍ കോൺഗ്രസിൻ്റെ മനസ്സിൽ ഇപ്പോഴും ബാബർ തന്നെയാണെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടക മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; ഹാസനാംബെ ക്ഷേത്രത്തിൽ വീഡിയോ പ്രദർശിപ്പിച്ച സ്‌ക്രീനിന് നേരെ ചെരുപ്പേറ്
'വഴിയിൽ ഉപേക്ഷിച്ച് പോകില്ല'; നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ; സ്ഥാനത്ത് നിന്ന് പുറത്താക്കും വരെ ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരും