'വഴിയിൽ ഉപേക്ഷിച്ച് പോകില്ല'; നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ; സ്ഥാനത്ത് നിന്ന് പുറത്താക്കും വരെ ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരും

Published : Nov 08, 2026, 01:58 PM IST
KC Venugopal

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് കെ.സി വേണുഗോപാൽ എംപി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിക്കും.

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ നയം വ്യക്തമാക്കി കെ.സി വേണുഗോപാൽ എംപി. ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്‌പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണെന്ന് കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയൊരു ഇടവേള പ്രതിഷേധ പരിപാടികളിൽ ഉണ്ടായത്. നവംബർ 1-ന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം വഴിയിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ സാധാരണ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്നും വേണുഗോപാൽ ആരോപിച്ചു. പല സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും വോട്ടർ ഐ.ഡി. കാർഡുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് സാധാരണക്കാരെ കൂടുതൽ പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ അടുത്ത ഒന്നര മാസത്തിനുള്ളിൽ പഞ്ചായത്ത് തലത്തിൽ രാജ്യവ്യാപകമായി ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം: ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി
വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി