കർണാടക മുഖ്യമന്ത്രി ഹാസനാംബെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ ഭക്തർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദർശനത്തിനായി സാധാരണക്കാരെ പോലീസ് തടഞ്ഞതാണ് വലിയ സ്ക്രീനിന് നേരെ ചെരുപ്പേറിയാൻ കാരണമായത്.
ഹാസൻ: കർണാടക മുഖ്യമന്ത്രിക്ക് നേരെ ഭക്തരുടെ കടുത്ത പ്രതിഷേധം. ഹാസനിൽ മുഖ്യമന്ത്രിയുടെ വീഡിയോ പ്രദർശിപ്പിച്ച വലിയ സ്ക്രീനിന് നേരെയാണ് ഭക്തർ ചെരുപ്പേറിഞ്ഞത്.
മുഖ്യമന്ത്രി ഹാസനാംബെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ഷേത്ര ഗർഭഗൃഹത്തിൽ വെച്ച് മുഖ്യമന്ത്രി പൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ ക്ഷേത്രത്തിൽ സാധാരണക്കാരായ ഭക്തരെ പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ദർശനത്തിനായി മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നതോടെയാണ് ഭക്തർ അക്ഷമരാകുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തത്.














