
കടലൂർ (ചെന്നൈ): ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് യുവതി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഈയടുത്താണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു. രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.
ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലായിരുന്നു താമസമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹശേഷവും രമ്യ സ്വന്തം വീട്ടിൽ നിൽക്കുന്നത് ഇരുവരും തമ്മിൽ പ്രശ്നത്തിന് കാരണമായിരുന്നു. ശുചിമുറി നിർമിക്കണമെന്ന രമ്യയുടെ നിർബന്ധം ഭർത്താവുമായി വഴക്കിനു കാരണമായിരുന്നതായും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽകണ്ടെത്തിയത്. ഉടൻതന്നെ കടലൂർ ആശുപത്രിയിൽ എത്തിച്ച രമ്യയെ പിന്നീട് പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വയനാട് തലപ്പുഴയില്‍ അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍
മാനന്തവാടി: തലപ്പുഴയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായാണ് വാഹന പരിശോധന നടത്തിയത്. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 0.23 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേരിയ 38 ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 0.94 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ.പി ഷംനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 13 എഡി 2225 ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ സനില്‍, രാജേഷ്, സിജോ, സി.പി.ഒ മാരായ സനൂപ്, സിജോ, ലിജോ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.