കൊല നടത്തിയത് പിറന്നാൾ കേക്ക് മുറിച്ച അതേ കത്തി കൊണ്ട്; സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ കുത്തിക്കൊന്ന് സഹോദരൻ

Published : Aug 24, 2025, 05:22 PM IST
brother killed man who harassed sister

Synopsis

സഹോദരിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ സഹോദരൻ കുത്തിക്കൊന്നു. സഹോദരിയുടെ പിറന്നാൾ കേക്ക് മുറിക്കാൻ ഉപയോഗിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ്.

ഭോപ്പാൽ: സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ കുത്തിക്കൊന്ന് സഹോദരൻ. സഹോദരിയുടെ പിറന്നാൾ കേക്ക് മുറിക്കാൻ ഉപയോഗിച്ച അതേ കത്തിയാണ് 21കാരൻ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. അനിൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അഭിഷേക് ടിംഗ എന്ന 21കാരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.

അനിൽ, അഭിഷേകിന്‍റെ സഹോദരിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. വിവാഹത്തിന് സമ്മതിച്ചാൽ സ്വർണ്ണവും വെള്ളിയും നൽകാമെന്നായിരുന്നു വാഗ്ദാനം. തന്നെ അനിൽ ശല്യം ചെയ്യുന്നുവെന്ന് യുവതി സഹോദരനോട് പറഞ്ഞു.

ഇതോടെ രോഷാകുലനായ അഭിഷേക് അനിലിനെ കൊലപ്പെടുത്താൻ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആലോചന നടത്തി. ഓൺലൈനായി അഞ്ച് കത്തികൾ ഓർഡർ ചെയ്തു. അനിലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും തുടങ്ങി. അനിൽ മദ്യപിക്കുന്നതായി വിവരം ലഭിച്ചതോടെ വെള്ളിയാഴ്ച അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം എത്തി കുത്തിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് പിന്നാലെ സംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഉപയോഗിച്ച അതേ കത്തിയാണ് കൊലപാതകത്തിന് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് സോണി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം