വിവാഹകാര്യം കേട്ടപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രതികരണം, 'ഇത് എനിക്കും ബാധകം'; രസകരമായ മറുപടിയുമായി തേജ്വസി യാദവ്

Published : Aug 24, 2025, 04:05 PM IST
rahul tejaswi

Synopsis

അരാരിയയിൽ നടന്ന പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായി. ചിരാഗ് പാസ്വാന്റെ വിവാഹത്തെക്കുറിച്ചും രാഹുലിന്റെ വിവാഹത്തെക്കുറിച്ചും ഇരുവരും തമാശ പറഞ്ഞു.

പാറ്റ്ന: ബിഹാറിലെ അരാരിയയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിയുടെ ഐക്യം ഉറപ്പിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇരുവരുടെയും തമാശ നിറഞ്ഞ സംഭാഷണമുണ്ടായത്.

ചിരാഗ് പാസ്വാൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. 'ചിരാഗ് പാസ്വാൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. അദ്ദേഹം എന്‍റെ മൂത്ത സഹോദരനാണ്' തേജസ്വി പറഞ്ഞു. ഇത് കേട്ടതും 'ഇത് എനിക്കും ബാധകമാണ്' എന്ന് രാഹുൽ ഗാന്ധിയും ഉടൻ പ്രതികരിച്ചു. ഉടൻ തന്നെ തേജസ്വി യാദവ് തമാശരൂപേണ പറഞ്ഞു, 'അത് എന്റെ അച്ഛൻ (ലാലു യാദവ്) പണ്ടേ നിങ്ങളോട് പറയുന്നതാണ്'

പിന്നീട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധ മാറ്റി രാഹുൽ ഗാന്ധി സംസാരിച്ചു. ബിഹാറിലെ 'ഇന്ത്യ' മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടാണെന്നും ഉടൻ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ മുന്നണി ഉടൻ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കും. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഒരുമിച്ച് പ്രവർത്തിക്കുന്നു. അതിന്‍റെ ഫലം ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ എൻഡിഎയെ ആക്രമിച്ച രാഹുൽ ഗാന്ധി, നിലവിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക പുനരവലോകനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് ആരോപിച്ചു. ബിഹാറിൽ വോട്ടുകൾ മോഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാവി പാർട്ടിക്ക് വേണ്ടി വോട്ടുകൾ മോഷ്ടിക്കാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പുനരവലോകനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം