നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം ജാതിപ്പേര്; യുവാക്കൾക്ക് വൻതുക പിഴ

Published : Jul 22, 2022, 05:41 PM ISTUpdated : Jul 28, 2022, 08:15 PM IST
നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം ജാതിപ്പേര്; യുവാക്കൾക്ക് വൻതുക പിഴ

Synopsis

നമ്പർ പ്ലേറ്റിലെ നമ്പറിന് പകരം പ്രജാപതി എന്നെഴുതിയും ഹുക്കയുടെ സ്റ്റിക്കർ പതിക്കുകയും ചെയ്തിരുന്നു. രണ്ട് വാഹനങ്ങളുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നഗരത്തിൽ കറങ്ങിനടന്ന സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലി: നമ്പർ പ്ലേറ്റിൽ ജാതിപ്പേര് എഴുതി ന​ഗരത്തിൽ കറങ്ങിയ സഹോദരങ്ങൾക്ക് പൊലീസിന്റെ എട്ടിന്റെ പണി. ഇരുവരിൽ നിന്ന് 70000 രൂപ പിഴ ഈടാക്കി. ദില്ലി യമുനാന​ഗറിലാണ് സംഭവം. കാറിന്റെയും ബൈക്കിന്റെയും നമ്പർ പ്ലേറ്റിലാണ് ഇരുവരും ജാതിപ്പേര് എഴുതിയത്. ഹുക്കയുടെ ചിത്രവും പതിപ്പിച്ചിരുന്നു. ജാതിപ്പേര് എഴുതിയ വാഹനത്തിൽ ഇരുവരും കറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നമ്പർ പ്ലേറ്റിലെ നമ്പറിന് പകരം പ്രജാപതി എന്നെഴുതിയും ഹുക്കയുടെ സ്റ്റിക്കർ പതിക്കുകയും ചെയ്തിരുന്നു. രണ്ട് വാഹനങ്ങളുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നഗരത്തിൽ കറങ്ങിനടന്ന സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക്, ഇയാളുടെ സഹോദരൻ എന്നിവരെയാണ് ദുർഗ ഗാർഡനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 40,500 രൂപ പിഴയായി കാറിനും ബൈക്കിന് 28,500 രൂപ പിഴയും ചുമത്തി. 

ചുരത്തിൽ ഓടുന്ന കാറിൽ ഡോറിൽ തൂങ്ങി യുവാക്കളുടെ അഭ്യാസം, വീഡിയോ പുറത്ത്; കേസെടുത്ത് എംവിഡി

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്. വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. 

നികുതിയടക്കാതെ നിരത്തിലിറങ്ങിയ ഓ ഡി കാറിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ജാതി അധിക്ഷേപം, സ്ത്രീധന പീഡനം: സം​ഗീതയുടെ മരണത്തിൽ ഭർത്താവും ബന്ധുക്കളും റിമാൻഡിൽ

കൊച്ചി: കൊച്ചിയിലെ ദളിത് യുവതി സംഗീതയുടെ മരണത്തിൽ മൂന്ന് പേർ അറസ്റ്റിലായ സംഗീതയുടെ  ഭർത്താവ്  സുമേഷ് ഇയാളുടെ അമ്മ രമണി, സഹോദരന്റെ  ഭാര്യ  മനീഷ  എന്നിവർ റിമാൻഡിൽ. കഴിഞ്ഞ  ദിവസം  ഇവരെ  അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടാണ്  ഭർത്താവ്  സുമേഷ് കീഴടങ്ങിയത്. ഇവരെ പുലർച്ചയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സംഗീതയുടെ മരണം നടന്ന് 42 ദിവസം പിന്നിടുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്. സംഗീതയുടെ ആത്മഹത്യക്ക് ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

ജൂൺ 1 നാണ് സംഗീത ഹൈക്കോടതിയ്ക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രമണിയെയും മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് സുമേഷ് കൊച്ചി സെൻട്രൽ പൊലീസിന് മുൻപാകെ എത്തി കീഴടങ്ങിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി