വിധവയായ അമ്മയുമായി ബന്ധം, 45 കാരനെ കുത്തിക്കൊന്ന് സഹോദരങ്ങള്‍

Published : Jan 29, 2025, 03:06 PM ISTUpdated : Jan 29, 2025, 03:27 PM IST
വിധവയായ അമ്മയുമായി ബന്ധം, 45 കാരനെ കുത്തിക്കൊന്ന് സഹോദരങ്ങള്‍

Synopsis

പ്രതികള്‍  രത്തന്‍ജിയുമായി കടുത്ത നീരസം പുലര്‍ത്തിയിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ തങ്ങളുടെ അഛനോട് ചെയ്യുന്ന അപരാധമായാണ് ഇയാളുമായി അമ്മയ്ക്കുണ്ടായിരുന്ന ബന്ധത്തെ സഹോദരങ്ങള്‍ കണ്ടത്.

ഗാന്ധിനഗര്‍: സഹോദരങ്ങള്‍ ചേര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരനെ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. സഞ്ജയ്(27), ജയേഷ് താക്കൂര്‍ (23) എന്നിവരാണ് തങ്ങളുടെ അമ്മയുമായി ബന്ധമുണ്ടായിരുന്ന ര‍ത്തന്‍ജി താക്കൂര്‍ എന്നയാളെ കുത്തിക്കൊന്നത്. രത്തന്‍ജി ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്.

കൊല്ലപ്പെട്ട രത്തന്‍ജിയുടെ മകന്‍  അ‍ജയ് പൊലീസിനു നല്‍കിയ മൊഴി പ്രകാരം പ്രതികള്‍  ഇയാളുമായി കടുത്ത നീരസം പുലര്‍ത്തിയിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ തങ്ങളുടെ അഛനോട് ചെയ്യുന്ന അപരാധമായാണ് ഇയാളുമായി അമ്മയ്ക്കുണ്ടായിരുന്ന ബന്ധത്തെ സഹോദരങ്ങള്‍ കണ്ടത്. ഇരുവരും തമ്മിലുള്ള ബന്ധം കുടുംബത്തിന് അപമാനമായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. 

മുന്‍പും പല തവണ രത്തന്‍ജിയുമായി ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിട്ടുണ്ട്. അമ്മയുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പല തവണ വിലക്കിയിട്ടുമുണ്ട്. എന്നാല്‍ പ്രശ്നം ഒരു കൊപാതകത്തിലാണ് കലാശിച്ചത്.  വളരെ ദാരുണമായ കൊലപാതകമാണ് നടന്നതെന്ന് മാധ്യമങ്ങളോട് ദൃക്സാക്ഷികള്‍  പറഞ്ഞു. ആന്തരീകാവയവങ്ങള്‍ പുറത്തായ രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നീട്  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

മകളെ കാണാൻ പിതാവിനെ പോലെയെന്ന് അധിക്ഷേപം; അമ്മ 13കാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!