രാവിലെ 7 മണിക്ക് കാറിൽ രഹസ്യയാത്ര, വാങ്ങിയത് ഒരു സ്ത്രീയിൽ നിന്ന്, ഇതുവരെ വിറ്റത് 100 കിലോയിലധികം; 3.44 കിലോഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Published : Oct 18, 2025, 10:17 AM IST
Brown sugar

Synopsis

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ 3.5 കോടി രൂപ വിലമതിക്കുന്ന 3.44 കിലോഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. സോനു അഹമ്മദ് എന്ന പ്രതി അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തി. 

ഉത്തർപ്രദേശ്: ബഹ്‌റൈച്ചിൽ നിന്ന് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന 3.44 കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടി യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്). രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി വസ്തുവുമായി പ്രതി സോനു അഹമ്മദിനെ പിടികൂടുകയായിരുന്നു. രാവിലെ 7 മണിയോടെ ലഖ്‌നൗ-നാൻപാറ ബൈപാസിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടുകയായിരുന്നു. അഹമ്മദ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്നിനൊപ്പം, രണ്ട് മൊബൈൽ ഫോണുകൾ, പണം, ഇലക്ട്രോണിക് വെയ്സിംഗ് സ്കെയിൽ എന്നിവയും അധികൃതർ പിടിച്ചെടുത്തു. ലഖ്‌നൗവിലെ ബാഡി പക്ദിയയിലെ ഒരു സ്ത്രീയിൽ നിന്നാണ് അഹമ്മദ് മയക്കുമരുന്ന് ശേഖരിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കഴിഞ്ഞ ഒരു വർഷമായി അഹമ്മദ് ബഹ്‌റൈച്ചിലെയും നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തു വരികയാണെന്ന് പ്രതി സമ്മതിച്ചു. ഇതുവരെ 100 കിലോയിലധികം മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് അഹമ്മദ് പൊലീസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി