ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; അമ്പതോളം തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Sep 27, 2021, 3:49 PM IST
Highlights

കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു.  

ബെംഗളൂരു: ബെംഗളുരുവില്‍ (Bengaluru) വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം (building) തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു.  

എന്നാല്‍ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.  ഇതോടെയാണ് വലിയ അപകടം ഒഴിവായത്. മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണതോടെ സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.  നാശനഷ്ടങ്ങളുടെ കണക്ക് എടുക്കും. 

 

Read Also: സംസ്ഥാനത്ത് മഴ കനക്കും; കാസര്‍കോട് കാണാതായ വള്ളം തിരിച്ചെത്തി, ഗുലാബ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു

Read Also:  'മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്,വീട്ടിൽ പോയത് എണ്ണിയിട്ടില്ല',ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രിയെന്നും സുധാകരൻ

click me!