ബസും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 2 കുട്ടികളുൾപ്പെടെ 4 മരണം, 16 പേർക്ക് പരിക്കേറ്റു

Published : Jun 13, 2025, 12:34 PM IST
banglore accident

Synopsis

ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തിരുപ്പതിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി