എതിർദിശകളിൽ നിന്ന് വന്ന ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; 11 മരണം, 50 പേർക്ക് പരിക്ക് പരിക്ക്; നടുങ്ങി ശിവഗംഗ

Published : Dec 01, 2025, 08:17 AM IST
Sivagangai Bus Accident

Synopsis

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുപത്തൂരിന് സമീപം നാചിയപുരത്ത് വെച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒൻപത് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്.

ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. 50 പേർ കൊല്ലപ്പെട്ടു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് ശിവഗംഗ ജില്ലയിലെ തിരുപത്തൂറിന് സമീപം നാചിയപുരം ഗ്രാമത്തിൽ വച്ച് കൂട്ടിയിടിച്ചത്. ഇന്നലെയായിരുന്നു അപകടം.

കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവറായ പി സെന്ദരയ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കാരൈക്കുടി ഗവൺമെൻ്റ് ആശുപത്രിയിലും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലും ശിവഗംഗ ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ആറ് പേരെ മധുരൈയിലെ രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ മരിച്ച ഒൻപത് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്. ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മൃതദേഹങ്ങൾ ശിവഗംഗ ആശുപത്രിയിലും ആറ് മൃതദേഹങ്ങൾ തിരുപ്പത്തൂർ ആശുപത്രിയിലും മൂന്ന് മൃതദേഹങ്ങൾ കാരൈക്കുടി ആശുപത്രിയിലുമാണ് ഉള്ളത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്