ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

Published : May 30, 2023, 08:58 AM ISTUpdated : May 30, 2023, 01:44 PM IST
ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്

കത്ര: ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അടക്കമുള്ള ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച് സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. ബീഹാറില്‍ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ശ്രീനഗര്‍ ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കാശ്മീരിന് സമീപത്ത് വച്ച് ബസ് തലകീഴായി മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ അമിത വേഗത്തിലെത്തിയ ട്രെക്ക് സേനാ വാഹനത്തിലിടിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം