'വിഭജനവും വിവേജനവുമാണ് സിഎഎ': തുറന്നെതിര്‍ത്ത് ഗോവന്‍ ആര്‍ച്ച്ബിഷപ്പ്

By Web TeamFirst Published Feb 9, 2020, 3:18 PM IST
Highlights

രൂപത സെന്‍ററിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ച്ബിഷപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

പനാജി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി ഗോവ ആര്‍ച്ച്ബിഷപ്പ്. എത്രയും വേഗം പൗരത്വ നിയമം റദ്ദാക്കണമെന്നും ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പായ റവ. ഫിലിപ്പെ നെറി ഫെറാവോ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  അതേസമയം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച എന്‍ആര്‍സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്), എന്‍പിആര്‍( നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍) എന്നിവയും രാജ്യത്ത് നടപ്പിലാകരുതെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യം ഉയര്‍ത്തി. 

രൂപത സെന്‍ററിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ച്ബിഷപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിനാളുകളുടെ ശബ്ദം ശ്രവിക്കണമെന്നും, വിയോജിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും, അതിനാല്‍ എത്രയും വേഗം സിഎഎ യും ഇതോടൊപ്പമുള്ള എന്‍ആര്‍സിയും എന്‍പിആറും പിന്‍വലികകണമെന്നും ആര്‍ച്ച് ബിഷപ്പും ഗോവയിലെ കത്തോലിക്ക സമൂഹവും പ്രസ്താവനയിലുടെ വ്യക്തമാക്കുന്നു. ഇവ മൂന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നതും വേര്‍തിരിക്കുന്നതുമാണ്.

വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ ജനാധിപത്യ രാജ്യത്തില്‍ ഇതിന് തീര്‍ച്ചയായും നെഗറ്റീവ് ആയിട്ടുള്ള ആഘാതം സംഭവിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.

click me!