റഫാലും ജമ്മു കശ്മീരുമടക്കം 29 വിഷയങ്ങളിൽ സിഎജി പാർലമെൻ്റിൽ റിപ്പോർട്ട് സമർപ്പിച്ചു

Published : Sep 23, 2020, 03:51 PM IST
റഫാലും ജമ്മു കശ്മീരുമടക്കം 29 വിഷയങ്ങളിൽ സിഎജി പാർലമെൻ്റിൽ  റിപ്പോർട്ട് സമർപ്പിച്ചു

Synopsis

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് റഫാൽ കരാറിലെ പങ്കാളിയാണോ എന്നത് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരാനാണ് സാധ്യത. 

ദില്ലി: പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് 29 സി.എ.ജി റിപ്പോര്‍ട്ടുകളാണ് സഭയിൽ വെച്ചത്. റഫാൽ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ടും ഇതിലുണ്ട്. 

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കരാറിലെ പങ്കാളിയാണോ എന്നത് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരാനാണ് സാധ്യത. ഇത് ഉയര്‍ത്തി നേരത്തെ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.  

29 റിപ്പോര്‍ട്ടുകളിൽ അഞ്ചെണ്ണം ജമ്മുകശ്മീരിനെ സംബന്ധിക്കുന്നതും മൂന്നെണ്ണം പ്രതിരോധ മേഖലയെ കുറിച്ചുള്ളതുമാണ്. റെയിൽ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്