കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

Published : Mar 05, 2024, 01:15 PM IST
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

Synopsis

പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണം അന്വേഷിക്കാന്‍ ഇഡിയോടും സിബിഐയോടും അദ്ദേഹം പല തവണ ആവശ്യപ്പെട്ടിരുന്നു. 


കൊല്‍ക്കത്ത: കൈകൂലി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ വിധി എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജി വച്ചു. ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചെന്ന് അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിരമിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് അഭിജിത് ഗാംഗുലി സ്ഥാനമൊഴിഞ്ഞത്. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ച അദ്ദേഹം ചീഫ് ജസ്റ്റിസിന് രാജി കത്ത് നേരിട്ട് ഏല്‍പ്പിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ അഭിജിത് ഗാംഗുലി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാംഗുലി ബംഗാളിലെ തംലുക്ക് നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 

2018 ൽ കൊൽക്കത്ത ഹൈക്കോടതിയിൽ ചേർന്ന അഭിജിത് ഗാംഗുലി 2024 ഓഗസ്റ്റില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി വിരമിക്കേണ്ടതായിരുന്നു. എന്നാല്‍, ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അദ്ദേഹം നേരത്തെ രാജിക്കത്ത് നല്‍കുകയായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാനും ബിജെപിയ്ക്ക് വേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജിയെന്ന നിലയിൽ തന്‍റെ ജോലി പൂർത്തിയാക്കിയെന്നും കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാര്‍ഗ്ഗം രാഷ്ട്രീയമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ശരിയായ സമയമെന്നും കൂട്ടിച്ചേര്‍ത്തു.

വെള്ളം അലർജി; കുളിക്കാൻ പോലും പറ്റുന്നില്ലെന്ന് യുവതി; അത്യപൂർവ്വ രോഗം ഇതുവരെ കണ്ടെത്തിയത് 37 പേർക്ക് മാത്രം!

ബര്‍ത്ത്ഡേ കേക്ക് മരുമകൾ കഴിച്ചു, പണം തിരിച്ച് നല്‍കണമെന്ന് യുവതി; പിള്ളേരല്ലേ വിട്ട് കളയെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ ഞായറാഴ്ചയാണ് രാജിക്കുള്ള സന്നദ്ധത അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരുമായി നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന ജഡ്ജിയായിരുന്നു അഭിജിത്ത്. പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണം അന്വേഷിക്കാന്‍ എൻഫോഴ്സ്മെന്‍‌റ് ഡയറക്ടറേറ്റിനോടും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോടും (സിബിഐ അദ്ദേഹം പല തവണ ആവശ്യപ്പെട്ടിരുന്നു. ഇത് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അടുത്തിടെ ഗ്യാന്‍വ്യാപി മസ്ജിദില്‍ ഹിന്ദു വിശ്വാസ പ്രകാരം പൂജ അനുവദിച്ച ജഡ്ജി എ കെ വിശ്വേശ്വയെ, ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റി ലോക്‍പാലായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നിയമിച്ചിരുന്നു. വിരമിക്കുന്ന ദിവസമായിരുന്നു എ കെ വിശ്വേശ്വ ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത്. 

കോവിഡ് ലോണ്‍ അടിച്ച് മാറ്റി; ബ്രിട്ടനില്‍ റെസ്റ്റോറന്‍റ് ഉടമയായ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി