Asianet News MalayalamAsianet News Malayalam

കോവിഡ് ലോണ്‍ അടിച്ച് മാറ്റി; ബ്രിട്ടനില്‍ റെസ്റ്റോറന്‍റ് ഉടമയായ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ


സമാന്‍ ഷായുടെ ഇടപാടുകളുടെ ഇൻസോൾവൻസി സർവീസ് പ്രകാരം ഇയാള്‍ പണം സ്വകാര്യ അക്കൌണ്ടുകളിലേക്ക് വക മാറ്റുകയും അതില്‍ കുറച്ച് പണം വിദേശത്തേക്ക് അയച്ചെന്നും കോടതി കണ്ടെത്തി. 

Indian origin restaurant owner jailed in UK for misappropriating COVID 19 loan bkg
Author
First Published Mar 5, 2024, 10:12 AM IST


ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ കോവിഡ് ബൗൺസ് ബാക്ക് ലോണിൽ നിന്നും എടുത്ത പണം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിച്ച കുറ്റത്തിന് ഇന്ത്യൻ റസ്റ്റോറന്‍റ് ഉടമയെ, കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രണ്ട് വർഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഒപ്പം ഇയാള്‍ക്ക്  വര്‍ഷത്തക്ക് ജയില്‍ ശിക്ഷയും വിധിച്ചു. തെക്കൻ ഇംഗ്ലണ്ടിലെ സാലിസ്‌ബറിയിൽ ചട്‌നീസ് ഇന്ത്യൻ ടേക്ക്അവേ ഫുഡ് റെസ്റ്റോറന്‍റ് നടത്തിയിരുന്ന ഷാ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഉടമ സമാന്‍ ഷാ (53) യ്ക്കെതിരെയാണ് കോടതി വിധി.  സമാന്‍ ഷാ യുകെ കമ്പനി നിയമം ലംഘിച്ചെന്ന് വിധിയില്‍ പറയുന്നു. 

സമാന്‍ ഷായുടെ ഇടപാടുകളുടെ ഇൻസോൾവൻസി സർവീസ് പ്രകാരം ഇയാള്‍ പണം സ്വകാര്യ അക്കൌണ്ടുകളിലേക്ക് വക മാറ്റുകയും അതില്‍ കുറച്ച് പണം വിദേശത്തേക്ക് അയക്കുകയും ചെയ്തു. ഇതോടൊപ്പം ബാങ്കില്‍ നിന്നും പണമായി വലിയൊരു തുക പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാപരം നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതിന് മുമ്പ് തന്നെ, ഇയാള്‍ ബിസിനസ് പിരിച്ച് വിടാന്‍ അപേൿ നല്‍കിയിരുന്നു. വിന്‍ചെസ്റ്റര്‍ കോടതി സമാന്‍ ഷായെ 36 ആഴ്ചത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് ഇത് കര്‍ശന വ്യവസ്ഥകളെ തുടര്‍ന്ന് 18 മാസമാക്കി കുറച്ചു. ഒപ്പം രണ്ട് വര്‍ഷത്തേക്ക് സമാന്‍ ഷായെ കമ്പനി ഡയറക്ടര്‍ പദവിയില്‍ നിന്നും അയോഗ്യനാക്കി. 

പ്രഭാത ഭക്ഷണത്തിന് 7,000 രൂപ ചെലവായെന്ന് കോടീശ്വരന്‍റെ പരാതി; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ദേശീയ അടിയന്തരാവസ്ഥയില്‍ ബിസിനസുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പദ്ധതി ഷാ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചെന്ന് യുകെയിലെ ഇന്‍സോള്‍വന്‍സി സര്‍വ്വീസിലെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ചീഫ് പീറ്റ് ഫുള്‍ഹാം പറഞ്ഞു. ആഴ്ചകളോളമുള്ള ആസൂത്രത്തിന് ശേഷമാണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസം 26,282 രൂപ നിരക്കില്‍ 6,31,238 തിരിച്ചടയ്ക്കാനും ഉത്തരവില്‍ പറയുന്നു. ഷാ വെഞ്ചേഴ്‌സ് ലിമിറ്റഡിന്‍റെ ഡയറക്ടറായിരിക്കെ 2020 ഓഗസ്റ്റിൽ 31,56,580 രൂപയുടെ ബൗൺസ് ബാക്ക് ലോണിന് സമാന്‍ ഷാ അപേക്ഷിച്ചിരുന്നു. അതേസമയം കമ്പനി പിരിച്ചുവിടാൻ അപേക്ഷിച്ച കാര്യം കടക്കാരെ അറിയിക്കാനുള്ള നിയമപരമായ ആവശ്യകത സമാന്‍ ഷാ നിറവേറ്റിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

13 ലക്ഷം; 10 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ലഭിച്ച 17 -ാം നൂറ്റാണ്ടിലെ മോതിരത്തിന്‍റെ വില !

Follow Us:
Download App:
  • android
  • ios