Asianet News MalayalamAsianet News Malayalam

ബര്‍ത്ത്ഡേ കേക്ക് മരുമകൾ കഴിച്ചു, പണം തിരിച്ച് നല്‍കണമെന്ന് യുവതി; പിള്ളേരല്ലേ വിട്ട് കളയെന്ന് സോഷ്യൽ മീഡിയ

തന്‍റെ മകളുടെ ബര്‍ത്ത് ഡേയ്ക്ക് വാങ്ങിയ 17 ഡോളറിന്‍റെ കേക്കില്‍ നിന്നും സഹോദരിയുടെ മകള്‍ കർളി, തന്‍റെ അനുവാദമില്ലാതെ രണ്ട് കഷ്ണം എടുത്ത് കഴിച്ചെന്നായിരുന്നു. എന്നാല്‍, മകളുടെ പ്രവര്‍ത്തിക്ക് പണം തരാന്‍ സഹോദരി തയ്യാറായില്ലെന്നും അവര്‍ എഴുതി.

Womans demands to return money as her daughter-in-law ate birthday cake goes viral
Author
First Published Mar 5, 2024, 11:07 AM IST


രു കുടുംബത്തില്‍ പല തരത്തിലുള്ള ആളുകള്‍ കാണും. പലതരം ഇഷ്ടാനിഷ്ടങ്ങളാകും അവര്‍ക്കിടിയില്‍ ഉണ്ടാവുക. വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഒരു ഒത്തൊരുമ ആ കുടുംബാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകും. അപ്പോഴാണ് അതൊരു കുടുംബമായി കെട്ടുറപ്പോടെ നിലനില്‍ക്കുന്നത്. കുടുംബത്തിന്‍റെ കരുതലും ഐക്യവും  വാത്സല്യവും വിശ്വാസവും ഇവിടെ ദൃശ്യമാകും.   എന്നാല്‍, കുടുംബത്തിനകത്തെ ചില അസ്വാരസ്യങ്ങള്‍ വീടിന് പുറത്തേക്ക് വരുന്നതോടെ അതില്‍ പലതരം ആളുകളുടെ അഭിപ്രായങ്ങള്‍ ഒപ്പം ചേര്‍ക്കപ്പെട്ടും. പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളുടെ കാലത്ത്. കഴിഞ്ഞ ദിവസം സമാനമായൊരു അനുഭവം തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച യുവതി. ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയയായി. 

പ്രഭാത ഭക്ഷണത്തിന് 7,000 രൂപ ചെലവായെന്ന് കോടീശ്വരന്‍റെ പരാതി; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

തന്‍റെ സഹോദരി തനിക്ക് 17 ഡോളര്‍ (1,409 രൂപ) തിരികെ തരണമെന്ന് ആവശ്യപ്പെട്ട്  ക്ലോഡിയ എന്ന സ്ത്രീ സാമൂഹിക മാധ്യമ അക്കൌണ്ടില്‍ ഒരു കുറിപ്പ് പങ്കുവച്ചു. സഹോദരി പണം തരാനുള്ള കാരണമായി ക്ലോഡിയ പറഞ്ഞത്, തന്‍റെ മകളുടെ ബര്‍ത്ത് ഡേയ്ക്ക് വാങ്ങിയ 17 ഡോളറിന്‍റെ കേക്കില്‍ നിന്നും സഹോദരിയുടെ മകള്‍ കർളി, തന്‍റെ അനുവാദമില്ലാതെ രണ്ട് കഷ്ണം എടുത്ത് കഴിച്ചെന്നായിരുന്നു. എന്നാല്‍, മകളുടെ പ്രവര്‍ത്തിക്ക് പണം തരാന്‍ സഹോദരി തയ്യാറായില്ലെന്നും അവര്‍ എഴുതി. ഇത് തന്നെ പ്രകോപിതയാക്കിയെന്നും നിങ്ങളുടെ അഭിപ്രായമെന്തെന്നും അവര്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ ചോദിച്ചു. പിന്നാലെ ക്ലോഡിയയുടെ സഹോദരിയും റെഡ്ഡില്‍ പരാതിയുമായി എത്തിയതോടെ സഹോദരിമാരുടെ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. 

13 ലക്ഷം; 10 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ലഭിച്ച 17 -ാം നൂറ്റാണ്ടിലെ മോതിരത്തിന്‍റെ വില !

താനും ഭര്‍ത്താവും പുറത്ത് പോകുമ്പോള്‍ മകള്‍ കര്‍ളിയെ, ക്ലോഡിയ പരിചരിക്കാറുണ്ട്. മൂന്ന് നാല് മണിക്കൂര്‍ സേവനത്തിന് തന്‍റെ സഹോദരി 30–40 യൂറോ (2,696 രൂപ – 3,595 രൂപ) ഈടാക്കാറുണ്ടെന്നും അവര്‍ എഴുതി. മാത്രമല്ല, ക്ലോഡിയയുടെ മകളുടെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ക്ക് ശേഷവും കേക്ക് ബാക്കിയായിരുന്നു. ആഘോഷം കഴിഞ്ഞ് തങ്ങള്‍ പുറത്ത് പോയപ്പോള്‍ മകളെ ക്ലോഡിയയാണ് നോക്കിയത്. ഈ സമയത്താണ് അവള്‍ ബാക്കിയായ കേക്കിന്‍റെ കഷ്ണങ്ങള്‍ കഴിച്ചതെന്നും അതിന് നഷ്ടപരിഹാരം വേണമെന്നാണ് ക്ലോഡിയ ആവശ്യപ്പെടുന്നതെന്നു സഹോദരി എഴുതി. സഹോദരിമാരുടെ തര്‍ക്കം കേട്ട പലരും ഇതെന്ത് കഥയെന്ന അവസ്ഥയിലായിരുന്നു. പലരും ക്ലോഡിയയെ കുടുംബ ബന്ധങ്ങളുടെ വില പഠിപ്പിക്കാനിറങ്ങി. അത് പണത്തിനും മുകളിലാണെന്നും ഒരു കേക്കിന്‍റെ കഷ്ണം കുട്ടികള്‍ കഴിച്ചെന്ന് കരുതി നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പടുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. ഇത്രയും നിസാരകാര്യങ്ങളിലേക്ക് കുട്ടികളെ വലിച്ചിഴയ്ക്കരുതെന്ന് ചിലര്‍ ഉപദേശിച്ചു. 

ഒരു കുപ്പി അധോവായുവിന് വില 24,820 രൂപ; 30 ദിവസം വരെ സുഗന്ധം ആസ്വദിക്കാമെന്നും വാഗ്ദാനം !
 

Follow Us:
Download App:
  • android
  • ios