വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചു, ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു, സംഭവം ഛത്തീസ്ഗഡിൽ

Published : Apr 10, 2026, 02:12 PM IST
car accident

Synopsis

ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. 

ദില്ലി : ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം. സമീപത്തുള്ള ചിവരാജ് ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.    

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് ആറ് മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് അമിത് ഷാ, സ്ത്രീകൾക്ക് 3000 രൂപ വീതം ധനസഹായം; പശ്ചിമ ബംഗാളിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി
പൊട്ടിച്ചിരി പൊട്ടിക്കരച്ചിലായി മാറി, വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം