റിവേഴ്സ് ഗിയറിൽ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

Published : Jun 18, 2024, 12:19 PM IST
റിവേഴ്സ് ഗിയറിൽ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

Synopsis

ആരും സാഹസിക റീലുകള്‍ക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഔറംഗാബാദ്: സമൂഹ മാധ്യമങ്ങളിലിടാനായി റീല്‍സ് പകർത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. റീൽസ് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.  23കാരി ശ്വേത സുർവാസെ ആണ് മരിച്ചത്. 

റിവേഴ്സ് ഗിയറിലായിരുന്ന കാർ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിൽ തകർത്ത് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഉ‍ടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരും സാഹസിക റീലുകള്‍ക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നല്‍കി.

കുഴഞ്ഞുവീണ യാത്രക്കാരനുമായി 'നീനു സ്റ്റാർ' നേരെ ആശുപത്രിയിലേക്ക്; രക്ഷകരായി ബസ് ജീവനക്കാർ, 23കാരന് പുതുജന്മം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ