ബിജെപി എംപിയുടെ കാറ് കത്തിച്ചു, വീടിന് മുന്നിൽ തെരുവ് നായയുടെ ശവവും കൊണ്ടിട്ടു; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

Published : May 31, 2019, 11:51 PM IST
ബിജെപി എംപിയുടെ കാറ് കത്തിച്ചു, വീടിന് മുന്നിൽ തെരുവ് നായയുടെ ശവവും കൊണ്ടിട്ടു; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

Synopsis

അരുണാചൽ ബിജെപി പ്രസിഡന്റ് താപിർ ​ഗോസിന്റെ സ്വകാര്യ വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് നായയുടെ ശവവും തീകൊളുത്തിയ നിലയിലെ കാറും കണ്ടെത്തിയത്. 

ഇത്താന​ഗർ: അരുണാചൽ പ്രദേശിൽ ബിജെപി എംപിയുടെ വീടിന് മുന്നിൽ അറുത്ത് കൊന്ന നായയുടെ ശവവും തീയിട്ട നിലയിൽ കാറും കണ്ടെത്തി. അരുണാചൽ ബിജെപി പ്രസിഡന്റ് താപിർ ​ഗോസിന്റെ സ്വകാര്യ വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് നായയുടെ ശവവും തീകൊളുത്തിയ നിലയിലെ കാറും കണ്ടെത്തിയത്. 
 
അതേസമയം, താപിർ ​ഗോസിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനാകതെ വലഞ്ഞിരിക്കുകയാണ് പൊലീസ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ അരുണാചൽ ഈസ്റ്റ് മത്സരിച്ച് ജയിച്ച നേതാവാണ് താപിർ. കേസിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന ഘടകം പൊലീസിനോട് ആവശ്യപ്പെട്ടു.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വിവാഹം കഴിഞ്ഞില്ലേ? എന്റെ കൂടെ വരൂ, 25000 രൂപ തന്നാൽ പെൺകുട്ടിയെ കിട്ടും'; വിവാദമായി ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന മന്ത്രിയുടെ ഭർത്താവിന്റെ പ്രസംഗം
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പുറത്തുള്ള ഇയാൾ ആരാണ്? രാജ്യമത് സഹിക്കില്ല': മംദാനിയുടെ കുറിപ്പിനെതിരെ ബിജെപി