'കാവേരിയിലെ വെള്ളം വേണ്ടെന്ന് പറയാതെ വരേണ്ട'; വിജയ്‍യെ തടയുമെന്ന് കന്നഡ സംഘടനകൾ, ഓഗസ്റ്റ് 13ന് കർണാടക ബന്ദ്

Published : Jul 31, 2026, 02:52 PM IST
cauvery dispute

Synopsis

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്‍യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ്

ബെംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്‍യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്.

അതിനിടെ കർണാടക - തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനില്ല. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുമായുള്ള കൂടിക്കാഴ്ച ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വരേണ്ടതില്ല എന്ന് വിജയ‍്‍യോട് ആവശ്യപ്പെടും. തമിഴ്നാടുമായി ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെന്നും കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാർ വിജയ്‍യെ അറിയിക്കും. കന്നഡ സംഘടനകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. കർണാടകത്തിന്‍റെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. അടുത്ത നിലപാടെന്തെന്ന് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

94 വ്യാജ പിഎഫ് അക്കൗണ്ടുകളിലൂടെ തട്ടിയത് 19.33 കോടി രൂപ; കേസെടുത്ത് സിബിഐ, നോക്കിയയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
'ആൾക്കൂട്ടം അച്ഛനെ ക്രൂരമായി മർദിച്ചു, യൂണിഫോം മുഴുവൻ രക്തം, സഹിക്കാനായില്ല'; സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങൾ രംഗത്ത്