കേന്ദ്രമന്ത്രിയെ തള്ളി സിബിസിഐ; നിലവിലെ നിയമം ശക്തമായത്, പ്രധാനമന്ത്രി അടക്കം അധികൃതരെ നേരിൽ കാണാൻ ശ്രമിക്കുമെന്നും സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ്

Published : Mar 31, 2026, 11:09 AM IST
ഫാദർ റോബിൻസൺ റോഡ്രിഗസ്

Synopsis

പുതിയ നിയമ ഭേദഗതിക്ക് അടിസ്ഥാനം എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവനക്കെതിരെയാണ് സിബിസിഐയുടെ പ്രതികരണം. ഇതിനോടകം തന്നെ ശക്തമായ നിയമം നിലവിലുണ്ട്.

ദില്ലി: എഫ്സിആർഎയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവന തള്ളി സിബിസിഐ. വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. അതിനാലാണ് പുതിയ നിയമ ഭേദഗതിക്ക് അടിസ്ഥാനം എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവനക്കെതിരെയാണ് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് പ്രതികരിച്ചത്. ഇതിനോടകം തന്നെ ശക്തമായ നിയമം നിലവിലുണ്ട്. പുതിയ ഭേദഗതി നിയമപരമായ എൻജിഒകളെയും സംഘടനകളെയും നിയന്ത്രിക്കാൻ വേണ്ടിയാണെന്ന് പറയുന്നു. 

വിഷയത്തിൽ പ്രധാന മന്ത്രിയടക്കം ഉള്ളവരെ നേരിൽ കാണുമെന്നും ഫാദർ റോബിൻസൺ റോഡ്രിഗസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ ഫണ്ടുകൾ ലഭിച്ചത് എല്ലാം ഇപ്പോഴത്തെ നിയമം അനുസരിച്ചാണ്. നിയമപരമായി ലഭിച്ച ഫണ്ടുകൾ കൊണ്ട് നിർമ്മിച്ച വസ്തുവകകൾ ഏറ്റെടുക്കാൻ ആണ് ശ്രമം. ഉയരുന്ന പരാതികൾ തെരഞ്ഞെടുപ്പ് ഗിമ്മിക് അല്ല, വളരെ ഗുരുതരമായതാണെന്നും സിബിസിഐ. അതേസമയം വിഷയത്തിൽ പ്രധാനമന്ത്രി അടക്കം അധികൃതരെ നേരിൽ കാണാൻ ശ്രമിക്കും എന്നും സിബിസിഐ വക്താവ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ
അറബിക്കടലിൽ നിന്നുള്ള ഈർപ്പം താഴ്ന്ന അന്തരീക്ഷത്തിലെ അസ്ഥിരതയും, മഞ്ഞ് പൊഴിയും പോലെ ആലിപ്പഴങ്ങൾ, വലഞ്ഞ് പൂനെ