എക്സൈസ് അഴിമതി: ദില്ലി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ 14 മണിക്കൂ‍ര്‍ റെയ്ഡ് നടത്തി സിബിഐ, ചോദ്യം ചെയ്യൽ ഉണ്ടാകും

Published : Aug 20, 2022, 12:00 AM ISTUpdated : Aug 20, 2022, 01:46 AM IST
എക്സൈസ് അഴിമതി: ദില്ലി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ 14 മണിക്കൂ‍ര്‍ റെയ്ഡ് നടത്തി സിബിഐ, ചോദ്യം ചെയ്യൽ ഉണ്ടാകും

Synopsis

 സിബിഐ തൻ്റെ കംപ്യൂട്ടറും, ഫോണും ചില ഫയലുകളും കൊണ്ടു പോയെന്നും യാതൊരു അഴിമതിയും നടത്താതിനാൽ ഭയമില്ലെന്നും സിസോദിയ പറഞ്ഞു. 

ദില്ലി: ദില്ലി ഏക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ. വെള്ളിയാഴ്ച പതിനാല് മണിക്കൂറാണ് സിസോദിയുടെ വസതിയിൽ സിബിഐ പരിശോധന നടത്തിയത്. പരിശോധനയിൽ  മദ്യനയത്തിലെ കരാർ സംബന്ധിച്ച് രേഖകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖകൾ ലഭിച്ചതായി വിവരമില്ല. 

മദ്യനയം നടപ്പാക്കിയ കഴിഞ്ഞ വർഷം നവംബർ വരെയുള്ള ആറ് മാസത്തെ സിസോദിയയുടെ  ഇമെയിൽ വിവരങ്ങൾ സിബിഐ ശേഖരിച്ചെന്നാണ് വിവരം.  സിബിഐ തൻ്റെ കംപ്യൂട്ടറും, ഫോണും ചില ഫയലുകളും കൊണ്ടു പോയെന്നും യാതൊരു അഴിമതിയും നടത്താതിനാൽ ഭയമില്ലെന്നും സിസോദിയ പറഞ്ഞു. 

കേസിൽ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് പ്രധാനപ്പെട്ട രേഖകൾ ലഭിച്ചെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.പുതിയ നയത്തിൻ്റെ ഭാഗമായി ലൈസൻസ് കിട്ടാൻ മദ്യ വ്യാപാരി  സിസോദിയുടെ അടുപ്പക്കാരന് ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ  ആരോപിക്കുന്നത്.

 സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട് .മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസ്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ് .മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ്അഞ്ചാം പ്രതി. 

തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ  ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനിലനിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?