സിബിഎസ്ഇ പരീക്ഷാനടത്തിപ്പിലെ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; പരീക്ഷ ഉപേക്ഷിച്ച വിവരം കേന്ദ്രം അറിയിക്കും

By Web TeamFirst Published Jun 3, 2021, 7:15 AM IST
Highlights

മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മൂല്യനിര്‍ണയത്തിന് മാര്‍ഗങ്ങള്‍ ആലോചിക്കുകയാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം സർക്കാർ സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും. സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണമെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. 

കേരളത്തിൽ പ്ളസ് ടു പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ തടസ്സം ഉന്നയിക്കില്ലെന്ന് ഹർജിക്കാരിയായ മമത ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മൂല്യനിര്‍ണയത്തിന് മാര്‍ഗങ്ങള്‍ ആലോചിക്കുകയാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!