സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞോ? പുനർമൂല്യനിർണയം തീയതി, ഫീസ് അറിയാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Published : May 16, 2026, 12:19 PM IST
CBSE Plus Two Revaluation 2026

Synopsis

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മെയ് 26 മുതൽ അപേക്ഷ സമർപ്പിക്കാം. ഇതിന് മുന്നോടിയായി മെയ് 19 മുതൽ ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പികൾ ലഭ്യമാകാൻ അപേക്ഷ സമർപ്പിക്കാം. 

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് (റീ-വാല്യൂവേഷൻ) ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 26ന് സിബിഎസ്ഇ സ്വീകരിച്ചു തുടങ്ങും. ഉത്തരക്കടലാസ് പുനർമൂല്യനിർണയം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മെയ് 26 മുതൽ 29 വരെ അപേക്ഷ സമർപ്പിക്കാം.

പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്.

ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പികൾ ലഭ്യമാകാൻ വിദ്യാർഥികൾക്ക് മെയ് 19 മുതൽ 22 വരെ അപേക്ഷ സമർപ്പിക്കാം. ഇതുകിട്ടിയ ശേഷം മാർക്ക് വേരിഫിക്കേഷനോ ഓരോ ചോദ്യങ്ങൾക്കും നൽകിയ ഉത്തരങ്ങൾ പുനർമൂല്യനിർണയം ചെയ്യുന്നതിനോ അപേക്ഷ സമർപ്പിക്കാം. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.

ഉത്തരക്കടലാസിൻ്റെ പകർപ്പ് എങ്ങനെ എടുക്കാം?

  • 'cbse.gov.in'-ൽ പ്രവേശിക്കുക.
  • 'Apply For Answer Book' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പർ അടക്കം ആവശ്യമായ വിവരങ്ങൾ നൽകുക.
  • അപേക്ഷ ഫീസ് നൽകുക.
  • ഉത്തരക്കടലാസിൻ്റെ പകർപ്പിൽ ലഭ്യമാകുമ്പോൾ ഡൗൺലോഡ് ചെയ്യാം.

മാർക്ക് വേരിഫിക്കേഷൻ എങ്ങനെ ചെയ്യാം?

  • ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭ്യമായ ശേഷം മാർക്ക് കൂട്ടിയതിൽ പിശക് ഉണ്ടായോ എന്ന് വിദ്യാർഥികൾക്ക് പരിശോധിക്കാം.
  • 'cbse.gov.in'-ൽ പ്രവേശിക്കുക.
  • 'Apply for Re-verification' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫീസ് നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
  • അക്നോളജ്മെൻ്റ് സേവ് ചെയ്യുക.

പുനർമൂല്യനിർണയം എങ്ങനെ ചെയ്യാം?

  • ഓരോ വിഷയത്തിലും 10 ചോദ്യങ്ങൾ വരെ പുനർമൂല്യനിർണയത്തിന് തിരഞ്ഞെടുക്കാം.
  • അപേക്ഷ ഫീസ് അടയ്ക്കുക.
  • അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായിരിക്കും, ഇത് പിന്നീട് മാറ്റാൻ കഴിയില്ല.
  • ചോദ്യപ്പേപ്പറും മാർക്കിങ് സ്കീമും ഒത്തുവെച്ചാണ് ഉത്തരക്കടലാസ് പരിശോധിക്കേണ്ടത്.
  • വളരെ ശ്രദ്ധയോടെ ഉത്തരങ്ങൾ പരിശോധിക്കുക.
  • മാർക്ക് കൃത്യമായി നൽകാത്ത ചോദ്യങ്ങൾ കണ്ടെത്തുക.
  • അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ കണ്ടെത്തിയ വിവരങ്ങൾ വ്യക്തമായി നൽകുക. ഇത് ഉത്തരക്കടലാസ് പരിശോധിക്കുന്ന വിദഗ്ധർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണം.
  • വിദഗ്ധർ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർഥിയുടെ അവകാശവാദം ശരിയാണെന്ന് ഉറപ്പിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സുപ്രധാന നീക്കം; സംസ്ഥാനത്തെമ്പാടും രഹസ്യ ഇൻഫോർമർമാരെ നിയോഗിക്കും; ലഹരിവിൽപ്പന തടയാൻ 14 നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ
'ഇത്തവണ 650 മാർക്ക് പ്രതീക്ഷിച്ചു, പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മനോവിഷമം'; നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി