സിസിടിവി നോക്കിയപ്പോൾ പാതിരാത്രി കടയിൽ കയറിയത് 'മോദി', മുഖംമൂടി ധരിച്ച് കവർന്നത് ഡസൻകണക്കിന് സ്മാർട്ട്‌ഫോണുകൾ; അന്വേഷണം തുടരുന്നു

Published : Jul 01, 2026, 03:51 PM IST
MOBILE THEFT

Synopsis

രാജസ്ഥാനിലെ ഭിൽവാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ കള്ളൻ മൊബൈൽ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ചു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, ഇതേ സംഘം സമാനമായ മാസ്ക് ഉപയോഗിച്ച് മറ്റൊരു കടയിലും മോഷണത്തിന് ശ്രമിച്ചത് വ്യക്തമാണ്.

ജയ്പുർ: മൊബൈൽ ഷോപ്പുകളിൽ കയറി മോഷണം നടത്താൻ കള്ളന്മാർ പലവിധ വേഷങ്ങൾ കെട്ടാറുണ്ടെങ്കിലും രാജസ്ഥാനിലെ ഭിൽവാരയിൽ നടന്നത് തികച്ചും വിചിത്രമായൊരു കവർച്ചയാണ്. തിരിച്ചറിയാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്ക് ധരിച്ചെത്തിയ കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടിലും ചർച്ചാവിഷയം. കരേഡയിലെ മൊബൈൽ ഷോപ്പിൽ നടന്ന ഈ മോഷണത്തിന്‍റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

അർദ്ധരാത്രിയോടെ 'മാതേശ്വരി മൊബൈൽ ഷോപ്പ്' എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ മുകൾനിലയിലെ ടെറസിൽ നിന്നുള്ള ഗോവണിയുടെ വാതിൽ തകർത്താണ് പ്രതികൾ അകത്തുകടന്നത്. തുടർന്ന് ഡസൻ കണക്കിന് സ്മാർട്ട്‌ഫോണുകളുമായി ഇവർ രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലും മൊബൈലുകൾ നഷ്ടപ്പെട്ടതായും കടയുടമ ലക്ഷ്മൺ സെൻ കാണുന്നത്. ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന മുപ്പതോളം സ്മാർട്ട്‌ഫോണുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു.

കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്മാരിലൊരാൾ പിഎം മോദിയുടെ മാസ്ക് ധരിച്ചാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായത്. സംഭവമറിഞ്ഞ് കരേഡ പോലീസ് സ്റ്റേഷൻ ഓഫീസർ പുരൻമൽ മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സംഭവം കരേഡയിലെ വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

മറ്റൊരു കടയിലും മോഷണശ്രമം

ഇതേ രാത്രിയിൽ തന്നെ കരേഡയിലെ സീഡ് ഗോഡൗൺ ജംഗ്ഷന് സമീപമുള്ള 'സൻവരിയ മൊബൈൽ ഷോപ്പ്' എന്ന മറ്റൊരു കടയിലും ഇതേ സംഘം മോഷണശ്രമം നടത്തിയിരുന്നു. കടയുടെ ഷട്ടർ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ ഇവിടെയും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെയും പ്രതി സമാനമായ മോദി മാസ്ക് തന്നെയാണ് ധരിച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവൾക്ക് വണ്ണം കൂടുതലാണ്, എനിക്കിഷ്ടമല്ല, കുട്ടികളുണ്ടാവില്ല', 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് കുറ്റുപ്പെടുത്തുന്നതിങ്ങനെ, ഒടുവിൽ കൊലപാതകവും
ഡേറ്റിങ് ആപ്പിൽ പരിചയം, ബെം​ഗളൂരുവിലെ ഫ്ളാറ്റിൽ കൂടിക്കാഴ്ച; നാലുവർഷത്തിന് ശേഷം അന്നത്തെ സ്വകാര്യ​ദൃശ്യങ്ങൾ ഇന്റർനെറ്റിൽ, ഞെട്ടി യുവതി