
ഹൈദരാബാദ് : ഹൈദരാബാദിൽ സ്വകാര്യ സ്കൂളിനുള്ളിൽ നാല് വയസുള്ള നഴ്സറി സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ച വനിതാ ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ വേളയിലാണ് ആക്രമണമുണ്ടായത്. കുട്ടിയെ മർദ്ദിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ജീവനക്കാരി കുട്ടിയെ അടിക്കുന്നതും തറയിലേക്ക് തള്ളിയിടുന്നതും തല ഭിത്തിയിൽ ഇടിക്കുന്നതും കഴുത്തിൽ ഞെരിക്കുന്നതും കാണാം. സ്കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 6 വർഷമായി സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.
മർദ്ദനമേറ്റ കുട്ടിയും അമ്മയും അടുത്തിടെ ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയെത്തിയതായിരുന്നു. ഇതേ നഴ്സറിയിൽ തന്നെയാണ് കുട്ടിയുടെ അമ്മയും ജോലി ചെയ്യുന്നത്. പോലീസ് പുറത്തുവിട്ട വിവരമനുസരിച്ച്, സ്കൂളിലെ ബസ് കണ്ടക്ടറാണ് കുട്ടിയുടെ അമ്മ. ഇവർ മറ്റ് വിദ്യാർത്ഥികളെ വീട്ടിലാക്കാൻ വണ്ടിയിൽ പോയ സമയത്താണ് നാല് വയസുള്ള കുട്ടിക്ക് നേരെ ആക്രമണം നടന്നത്. അമ്മയും മർദ്ദിച്ച ജീവനക്കാരിയും തമ്മിലുണ്ടായ വഴക്കിന്റെ വൈരാഗ്യം തീർക്കാനാണ് മർദ്ദനമെന്നാണ് സൂചന. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam