ഓപ്പറേഷൻസിന്ദൂര്‍'നഷ്ടമുണ്ട്,ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശം നല്‍കി':സംയുക്തസേന മേധാവി

Published : Jun 03, 2025, 03:56 PM ISTUpdated : Jun 03, 2025, 04:01 PM IST
ഓപ്പറേഷൻസിന്ദൂര്‍'നഷ്ടമുണ്ട്,ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശം നല്‍കി':സംയുക്തസേന മേധാവി

Synopsis

തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം

ദില്ലി;ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടങ്ങളുണ്ടെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി.തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം എന്ന് സിഡിഎസ് വ്യക്തമാക്കി.കാര്യശേഷിയുള്ള സേനകൾ തിരിച്ചടികൾ മറികടക്കാൻ ശേഷിയുള്ളവരാണ്.ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ നല്‍കിയത്.ആണവ ബ്ളാക്ക് മെയിലിന് വഴങ്ങില്ലെന്നും ഇന്ത്യ മുന്നറിയിപ്പു നല്കി

 

അതിനിടെ ഓപ്പറേഷൻ സിന്ദൂറിനെതിരെ വിവാദ പരാമർശവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ  ഒരു രാജ്യം ഒരു ഭർത്താവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ  ചോദിച്ചു. ബിജെപി ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ വോട്ട് തേടുകയാണ്. സിന്ദൂറിനെ തമാശയാക്കി മാറ്റി . ബിജെപി എല്ലാ വീടുകളിലേക്കും സിന്ദൂർ അയക്കുന്നു. പ്രധാനമന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത്‌ മാൻ ചോദിച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

പങ്കാളികളെ കൊന്ന കേസിൽ ജീവപര്യന്തം തടവ്, ശിക്ഷാ കാലത്ത് പ്രണയത്തിലായി തടവുകാർ, പരോളിൽ ഇറങ്ങി മുങ്ങി വിവാഹം, വീണ്ടും പിടിയിൽ
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും