മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12-കാരന്‍ മരിച്ചു

By Web TeamFirst Published Jun 6, 2019, 1:49 PM IST
Highlights

മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. ദാര്‍ ജില്ലയിലാണ് സംഭവം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കവെ മൊബൈല്‍ ഉപയോഗിച്ചപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. ദാര്‍ ജില്ലയിലാണ് സംഭവം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കവെ മൊബൈല്‍ ഉപയോഗിച്ചപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ കുട്ടിയെ ആശുപുത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൊബൈല്‍ ഫോണിന്‍റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. ഫോണിന്‍റെയും ചാര്‍ജറിന്‍റെയും സ്വിച്ച് ബോര്‍ഡിന്‍റെയും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!