അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഡേറ്റാ ബേസ് തയ്യാറാക്കുന്നു: പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി

By Web TeamFirst Published Nov 19, 2020, 7:15 AM IST
Highlights

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സി.വി.ആനന്ദബോസ് കമ്മീഷന്റ ശുപാർശ പ്രകാരമാണ് തീരുമാനം. 

ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലുള്ള തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള ഡേറ്റാബേസ്‌ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി 650 കോടിയുടെ അഖിലേന്ത്യ രജിസ്ട്രേഷന്‍ പദ്ധതിയ്ക്ക്‌ സർക്കാർ അനുമതി നൽകി. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സി.വി.ആനന്ദബോസ് കമ്മീഷന്റ ശുപാർശ പ്രകാരമാണ് തീരുമാനം. ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷന്‍.

click me!