
ദില്ലി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗവിവാഹം
നിയമത്തിലോ, സംസ്കാരത്തിലോ ഇല്ലാത്തതാണെന്നും മൂല്യങ്ങള്‍ക്കെതിരാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഹിന്ദു നിയമ പ്രകാരം സ്വവര്‍ഗവിവാഹം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനേ നിയമസാധുതയുള്ളൂവെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ലോകമാകെ നടക്കുന്ന മാറ്റങ്ങള്‍ കാണാതിരിക്കാനാകുമോയെന്ന് ചോദിച്ച കോടതി സ്വവര്‍ഗവിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൂടി ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ ഹര്‍ജിക്കാരനായ അഭിജിത് അയ്യര്‍ മിശ്രയോട് നിര്‍ദ്ദേശിച്ചു. കേസ് ഒക്ടോബര്‍ 21 ന് കോടതി വീണ്ടും പരിഗണിക്കും.
Read Also: കലാപം പടർത്താൻ യുഡിഎഫ് -ബിജെപി ശ്രമം; കെടി ജലീലിനെ പിന്തുണച്ച് എൽഡിഎഫ്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam