തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന് പിന്തുണയുമായി ഇടത് മുന്നണി. ഇഡി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം കെടി ജലീൽ മറുപടി നൽതി. അക്രമ സമരത്തിലൂടെ അരാജകത്വം ഉണ്ടാക്കാനാണ് സംസ്ഥാനത്ത് ശ്രമംനടക്കുന്നതെന്നും ഇടത് മുന്നണി വിലയിരുത്തി. 

കലാപം പടർത്താൻ യുഡിഎഫ് ബിജെപി ശ്രമം നടക്കുകയാണ്. യു ഡി എഫും ബി ജെ പിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ് അക്രമങ്ങൾ നടത്തുന്നത് എന്നാണ് ഇടത് മുന്നണി നിലപാട്. സംഘപരിവാർ വേട്ടയാടൽ ചില ലക്ഷ്യങ്ങളോടെയെന്നും ഇടത് മുന്നണി കൺവീനര്‍ എ.വിജയരാഘവൻ ആരോപിച്ചു