ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാ‍ർ

By Web TeamFirst Published Jun 3, 2021, 12:30 PM IST
Highlights

വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രം 1500 കോടി ഡോസ് വാക്സിനായുള്ള അഡ്വാൻസ് തുക നൽകും. 

ദില്ലി: ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി കരാർ ഒപ്പിട്ട് കേന്ദ്രസർക്കാ‍ർ. ബയോളജിക്കൽ ഇ ലിമിറ്റഡുമായാണ് കേന്ദ്രസർക്കാർ കരാറിൽ ഒപ്പു വച്ചത്. മുപ്പത് കോടി ഡോസ് വാക്സിൻ ഈ വർഷം ഉത്പാദിപ്പിക്കും. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രം 1500 കോടി ഡോസ് വാക്സിനായുള്ള അഡ്വാൻസ് തുക നൽകും. 

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,887 പേർ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേർ മരണമടഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!