കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

Published : Jun 30, 2026, 11:35 AM IST
coaching centres

Synopsis

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. കോച്ചിം​ഗ് സെന്ററുകൾക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.

ദില്ലി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. കോച്ചിം​ഗ് സെന്ററുകൾക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ പരിഷ്കാരത്തിനാണ് സർക്കാർ നീക്കം. കോച്ചിം​ഗ് സെന്ററുകളിലെ ടോപ്പർ പരസ്യങ്ങൾക്ക് ഇതോടെ കടിഞ്ഞാൺ വീഴും. കോച്ചിം​ഗ് സെന്ററുകൾ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തിൽ കൊണ്ടുവരും. സ്കൂൾ വിദ്യാർഥികൾക്ക് 2–3 മണിക്കൂർ കോച്ചിങ് പരിധിയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉൾപ്പെടെ നൽകാൻ പാടുള്ളൂ എന്നതടക്കമുള്ള നിർദേശങ്ങളും നിയമത്തിൻ്റെ പരിധിയിൽ വരും. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോർട്ട് ഉടൻ നൽകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവന കൊള്ള: യുപി കോൺഗ്രസ് അധ്യക്ഷനടക്കമുള്ളവരെ തടവിലാക്കിയെന്ന് പരാതി; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം
ഓൺലൈൻ ഭീകരസംഘത്തെ കണ്ടെത്തി എൻഐഎ; ലക്ഷ്യമിട്ടത് ബോംബ് സ്ഫോടനവും ചാവേർ ആക്രമണവും; 12 പേർ അറസ്റ്റിൽ