ഭിക്ഷക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ദേശീയ നയം ഉടൻ; പ്രത്യേക പദ്ധതി പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ

By Web TeamFirst Published Nov 23, 2021, 5:54 PM IST
Highlights

ഭിക്ഷാടനം നടത്തുന്നവർ, അനാഥർ, വീടില്ലാത്തവർ എന്നിവരെ പുനരധിവസിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന്നതിനായുള്ള കേന്ദ്ര നിയമത്തിന്റെ കരട് സാമൂഹിക ക്ഷേമ മന്ത്രാലയം തയ്യാറാക്കി വരുകയാണ്.

ദില്ലി: ഭിക്ഷക്കാരെ (beggars) പുനരധിവസിപ്പിക്കുന്നതിനുള്ള ദേശീയ നയം കേന്ദ്ര സർക്കാർ (Central Government ) ഉടൻ പുറത്തിറക്കും. ലൈംഗീക ന്യൂനപക്ഷങ്ങളുടെ (ട്രാൻസ് ജൻഡറുകളുടെ) ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതിയും കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. ഭിക്ഷാടനം നടത്തുന്നവർ, അനാഥർ, വീടില്ലാത്തവർ എന്നിവരെ പുനരധിവസിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന്നതിനായുള്ള കേന്ദ്ര നിയമത്തിന്റെ കരട് സാമൂഹിക ക്ഷേമ മന്ത്രാലയം തയ്യാറാക്കി വരുകയാണ്.

ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി പരീക്ഷണ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ പത്ത് നഗരങ്ങളിൽ നിലവിൽ നടപ്പിലാക്കുന്നുണ്ട്. ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ ഉൾപ്പടെ പത്ത് നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. 19 കോടി രൂപ ഇതിനോടകം പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനിടയിൽ 100 കോടി ചെലവഴിക്കാൻ ആണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ട്രാൻസ് ജൻഡറുകളുടെ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും. ഭിക്ഷാടനം നടത്തുന്നവരുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ദീർഘകാല പരിഹാരം എന്ന നിലയിലാണ് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം കേന്ദ്ര നിയമത്തിന്റെ  കരട് തയ്യാറാക്കുന്നത്. കരട് നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് തുടർ നടപടികൾ സ്വീകരിക്കാനാകും എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

click me!