ശ്രീധരൻപിള്ളയെ മാറ്റി; ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ

Published : Jul 14, 2025, 02:17 PM IST
pashupathy asho gajapathy

Synopsis

പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ.

ഗോവ: ​ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

 ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ