'ജയലളിതയുടെ മരണം നേരിട്ട് കണ്ടു'; എംജിആറിൻ്റെയും ജയലളിതയുടെയും മകളെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്

Published : Jul 14, 2025, 02:09 PM IST
Jayalalithaa daughter

Synopsis

തൃശ്ശൂർ സ്വദേശി സുനിതയാണ് ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്. തൃശ്ശൂർ സ്വദേശി സുനിതയാണ് ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ കാണാൻ എത്തിയത്.

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസിന് പരാതി നൽകി. തോഴിയായ ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്നും സുനിത ആരോപിക്കുന്നു. ജീവഭയം കൊണ്ടാണ് ഇത്രയും നാള്‍ ഈ കാര്യങ്ങൾ പുറത്ത് പറയാതിരുന്നതെന്നും ഇപ്പോള്‍ നീതി തേടിയാണ് എത്തിയതെന്നും സുനിത വെളിപ്പെടുത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം